കേരള പോസ്റ്റൽ സർക്കിളിൽ ആർ.എം.എസ് ഉൾപ്പെടെ വിവിധ ഡിവിഷനുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർമാരെയും , അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർമാരെയും. ഗ്രാമീൺ ഡാക് സേവകരെയും തെരഞ്ഞെടുക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. 2203 ഒഴിവുകളാണുള്ളത്. പത്താംക്ളാസ്സ്/ തത്തുല്യം ആണ് യോഗ്യത. വിജ്ഞാപനം https://indiapostgdsonline.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷകർ 10ാം ക്ലാസുവരെയെങ്കിലും പ്രാദേശിക/മലയാളഭാഷ പഠിച്ചിരിക്കണം. സൈക്കിൾ/മോട്ടോർ സൈക്കിൾ/സ്കൂട്ടർ സവാരി അറിഞ്ഞിരിക്കണം. പ്രായപരിധി 18-40. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷ ഫീസ് 100 രൂപ. പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ, വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖാന്തരം ഓൺലൈനായി ഫീസ് അടക്കാം.
إرسال تعليق