Join Our Whats App Group

സതേൺ കമാൻഡിൽ 113 അവസരം


 

Southern Command Recruitment 2022 – Southern Command has announced an online application for recruitment to the various posts.

സതേൺ കമാൻഡ് എച്ച്.ക്യൂ.വിൽ 113 ഒഴിവ്.

ഹെൽത്ത് ഇൻസ്പെക്ടറുടെ 58 ഒഴിവും സിവിലിയന്റെ 55 ഒഴിവുമാണുള്ളത്.

ഹെൽത്ത് ഇൻസ്പെക്ടർ

ഗ്രൂപ്പ് സി വിഭാഗത്തിന് 58 ഹെൽത്ത് ഇൻസ്പെക്ടർ ഒഴിവാണുള്ളത്.

ജനറൽ വിഭാഗത്തിലാണ് ഒഴിവ്.

യോഗ്യത :

  • പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം.
  • സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് പാസായിരിക്കണം.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായം : 18-27 വയസ്സ്.

തിരഞ്ഞെടുപ്പിൽ എഴുത്തുപരീക്ഷയുണ്ടായിരിക്കും.

പരീക്ഷയിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് എന്നിവയിൽനിന്ന് ചോദ്യങ്ങളുണ്ടായിരിക്കും.

അപേക്ഷ മാതൃക പൂരിപ്പിച്ച്

The Commanding Officer
431 Field Hospital
Pin 903431

എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷാഫീസുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 6.

സിവിലിയൻ

സിവിലിയൻ തസ്തികയിൽ 55 ഒഴിവാണുള്ളത്.

എഴുത്തുപരീക്ഷയുണ്ടാകും.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ബാർബർ

  • ഒഴിവുകളുടെ എണ്ണം : 12
  • യോഗ്യത : പത്താം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

തസ്തികയുടെ പേര് : ചൗക്കിദാർ

  • ഒഴിവുകളുടെ എണ്ണം : 43
  • യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ജോലിയിലെ ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായം : 18-25 വയസ്സ്.

അപേക്ഷാ മാതൃക പൂരിപ്പിച്ച് അനുബന്ധരേഖകളുമായി

Presiding Officer (BOO-I)
HQ Southern Command C/o 4012 Field Hospital C/o 56 APO
Pin 904012

എന്ന വിലാസത്തിലേക്ക്

അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21.


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group