Join Our Whats App Group

പട്ടികജാതി, വർഗക്കാർക്ക് സൗജന്യ ക്ലാസ്..

തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി, വർഗ്ഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുള്ള നാഷണൽ കരീർ സർവീസ് എന്ന വെബ്‌പോർട്ടലിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മൾട്ടി നാഷണൽ കമ്പനികളുമായി സംയോജിപ്പിച്ച് പട്ടികജാതി, വർഗക്കാർക്കായി ആവിഷ്‌കരിച്ചിട്ടുള്ള വിവിധ തൊഴിലധിഷ്ഠിത ട്രെയിനിംഗ് പരിപാടികളെക്കുറിച്ചും ക്ലാസ് സംഘടിപ്പിക്കും. മെയ് 5, 6 തീയതികളിലാണ് ക്ലാസ്. 30 വയസ്സിനു താഴെ പ്രായമുള്ള 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസായവർക്ക് പങ്കെടുക്കാം.
പട്ടികജാതി, വർഗക്കാരായ ഉദ്യോഗാർഥികൾക്കായി ടൈപ്പ്‌റൈറ്റിംഗ്, സ്റ്റെനോഗ്രാഫി തുടങ്ങിയ വിഷയങ്ങളിൽ സൗജന്യ പരിശീലനപരിപാടിയും മേയിൽ നടത്തും. താത്പര്യമുള്ളവർ 0471-2332113/8304009409 എന്നീ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group