എറണാകുളം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അനസ്തേഷ്യാ ടെക്നീഷ്യന് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ് ഡിഎംഇ അംഗീകൃത ഡിപ്ലോമ ഇന്‍ ഓപ്പറേഷന് തീയറ്റര്‍ ആന്റ് അനസ്തേഷ്യാ ടെക്നോളജി, കേരള പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്, ആറ് മാസത്തെ പ്രവര്‍ത്തി പരിചയം. താത്പര്യമുളളവര്‍ യോഗ്യത, വയസ്,
പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ഏപ്രില്‍ 13-ന് രാവിലെ 10.30 ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സി.സി.എം ഹാളില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.
അനസ്തേഷ്യാ ടെക്നീഷ്യന് താത്കാലിക നിയമനം
തൊഴിൽ വാർത്തകൾ
0
إرسال تعليق