മലപ്പുറം: എസ്.സി പ്രൊമോട്ടര്‍ നിയമനത്തിന് ഒന്നാംഘട്ട എഴുത്ത് പരീക്ഷ ജില്ലയില്‍ പൂര്‍ത്തിയായി. മലപ്പുറം ഗവ. കോളജ്, മലപ്പുറം എ.യു.പി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പരീക്ഷ. 654 പേര് പരീക്ഷ എഴുതി. രണ്ടാം ഘട്ട അഭിമുഖ പരീക്ഷ നടന്നതിന് ശേഷം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രൊമോട്ടര്‍മാരെ നിയമിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
എസ്.സി പ്രൊമോട്ടര്‍ നിയമനം: ഒന്നാംഘട്ട എഴുത്ത് പരീക്ഷ പൂര്‍ത്തിയായി
തൊഴിൽ വാർത്തകൾ
0
إرسال تعليق