തിരുവനന്തപുരം: കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലിചെയ്യുന്നവർ നിരാക്ഷേപ പത്രവും കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന ഏപ്രിൽ 25 ന് വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷിക്കണം. വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695 035. ഫോൺ: 0471 2472866.
ഡെപ്യൂട്ടേഷൻ നിയമനം
തൊഴിൽ വാർത്തകൾ
0
Post a Comment