ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി നടപ്പാക്കുന്ന കോട്ടയം, പാലാ, ഈരാറ്റുപേട്ട നഗരസഭകളിൽ ഫീൽഡ് തലത്തിൽ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് കമ്മ്യൂണിറ്റി ഓർഗനൈസർമാരെ നിയമിക്കുന്നു. കരാർ നിയമനമാണ്. അതത് നഗരസഭാ പരിധിക്കുള്ളിൽ താമസിക്കുന്ന കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകൾക്കാണ് അവസരം. യോഗ്യത: പ്ലസ്ടു. പ്രായപരിധി 40.
സാമൂഹികവികസനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അധികയോഗ്യതയായി കണക്കാക്കും.
അപേക്ഷാഫോറം ബന്ധപ്പെട്ട നഗരസഭാ കുടുംബശ്രീ സി.ഡി.എസ്/നഗരസഭാ ഓഫീസുകളിൽ ലഭ്യമാണ്.
ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ്, ജില്ലാപഞ്ചായത്ത് ഭവൻ, സിവിൽസ്റ്റേഷൻ പി.ഒ. -686002 എന്ന വിലാസത്തിൽ ഏപ്രിൽ 16നകം അപേക്ഷ ലഭിക്കണം.
Post a Comment