അനെര്‍ട്ടും കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സും ചേർന്ന് വനിതകള്‍ക്ക് മാത്രമായി സൗരോർജ്ജ മേഖലയിൽ നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഐ. ടി. ഐ യോഗ്യതയുള്ള ബി പി എല്‍ കാര്‍ഡ് ഉടമകള്‍, കോവിഡ് /പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഏക രക്ഷകര്‍ത്താസംരക്ഷക, ഭിന്നശേഷിക്കാരായ മക്കൾ ഉള്ളവർ , വിധവകൾ, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍,
ഒരു മകൾ മാത്രമുള്ളവർ എന്നീ വിഭാഗത്തിലുള്ളവർക്കാണ് അവസരം. www.anert.gov.in എന്ന ലിങ്ക് വഴി ഏപ്രില്‍ 15 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9188119431 , 18004251803, 9188119405.
വനിതകള്‍ക്ക് പരിശീലനം..
Ammus
0
Post a Comment