Join Our Whats App Group

തൊഴില്‍ അന്വേഷകരെ ലക്ഷ്യമിട്ട് അപ്നയുടെ ആദ്യ ബ്രാന്‍ഡ് ക്യാമ്പയിന്‍

 

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍, പ്രൊഫഷണല്‍ നെറ്റ് വർക്കിംഗ് പ്ലാറ്റ്ഫോമായ അപ്നാ ഡോട്ട് കോ (apna.co) #അപ്നാകാംആയേഗ (#ApnaKaamAyega) എന്ന പേരില്‍ ആദ്യ ബ്രാന്‍ഡ് ക്യാമ്പയിന് തുടക്കമിട്ടു. ദശലക്ഷക്കണക്കിന് തൊഴില്‍ അന്വേഷകരെ ശാക്തീകരിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ ക്യാമ്പയിന്‍.

 ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ കഥയെ പ്രതിധ്വനിപ്പിക്കുന്ന ഹൃദയസ്പർശിയായ ക്യാമ്പയിന്‍, ടില്‍റ്റ്  ബ്രാന്‍ഡ് സൊല്യൂഷൻസുമായി സഹകരിച്ചാണ് ആശയവത്ക്കരിച്ചിരിക്കുന്നത്.

 വിപുലമായ ഗവേഷണത്തിലൂടെ സമാഹരിച്ച ഉപഭോക്തൃ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇതിന്‍റെ രൂപകല്പന. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉദ്യോഗാർഥികളിലേക്ക് എത്തിച്ചേരാന്‍ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു. ഇതിനായി ടെലിവിഷന്‍, ഒടിടി പ്ലാറ്റ്ഫോമുകള്‍, സോഷ്യല്‍ മീഡിയ ചാനലുകള്‍ എന്നിവയിലുടനീളം ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, ബംഗാളി, മറാത്തി, ഒഡിയ, ആസമീസ്, പഞ്ചാബി, ഗുജറാത്തി എന്നീ പത്ത് ഭാഷകളില്‍ ക്യാമ്പയിന്‍ അവതരിപ്പിക്കും.

 ദശലക്ഷക്കണക്കിന് തൊഴിലന്വേഷകർക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും അതുവഴി മറ്റ് സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള പ്രയത്നത്തെ അപ്ന എങ്ങനെ ലഘൂകരിക്കുന്നുവെന്ന് ക്യാമ്പയിൻ ‍‍കാണിക്കുന്നു.

 ഞങ്ങളുടെ ആദ്യ ക്യാമ്പയിന്‍ ലക്ഷകണക്കിന് തൊഴില്‍ അന്വേഷകരില്‍ പ്രതിധ്വനിക്കുമെന്നും, അവരുടെ തൊഴില്‍ കണ്ടെത്താനുള്ള യാത്രയില്‍ സ്വയം ആശ്രയിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് അപ്നാ ഡോട്ട് കോ സ്ഥാപകനും സിഇഒയുമായ നിർമിത് പരീഖ് പറഞ്ഞു.

 22 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഈ പ്ലാറ്റ്ഫോമില്‍ രണ്ട് ലക്ഷത്തിലധികം തൊഴിലുടമകളുടെയും പങ്കാളിത്തമുണ്ട്. ഇന്ത്യയിലെ എഴുപതിലധികം നഗരങ്ങളില്‍ അപ്നയുടെ സാനിധ്യമുണ്ട്.


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group