ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ അന്യത്ര സേവന വ്യവസ്ഥയിൽ റിസർച്ച് ഓഫീസർ തസ്തികയിൽ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എം.ഫിൽ, പി.എച്ച്.ഡി യോഗ്യതകൾ അഭിലഷണീയം. താൽപ്പര്യമുള്ളവർ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷിക്കണം. അപേക്ഷകൾ മേയ് 5 നകം റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ ലഭിക്കണം. കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്‌സിറ്റി പി.ഒ., തിരുവനന്തപുരം-695034. എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഇ-മെയിൽ: [email protected], ഫോൺ: 0471-2303036.
إرسال تعليق