Join Our Whats App Group

സൈക്കോളജിസ്റ്റ് നിയമനം; വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

 

ആലപ്പുഴ: വനിതാ- ശിശു വികസന വകുപ്പിനു കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമില്‍ സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികയില്‍ നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ 12ന് രാവിലെ നടക്കും.  

എം.എസ്.സി/എം.എ (സൈക്കോളജിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും) യോഗ്യതയുള്ള 25 വയസ് കഴിഞ്ഞ വനിതകള്‍ക്ക് പങ്കെടുക്കാം. 30- 45 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കണം.

രാവിലെ 9.30ന് ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം. പ്രതിമാസ വേതനം- 12000 രൂപ.

ഫോണ്‍: 0471 -2348666. ഇ-മെയില്‍ [email protected]. വെബ്സൈറ്റ്: www.keralasamakhya.org


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group