Join Our Whats App Group

അധ്യാപക, റസിഡന്റ് ട്യൂട്ടർ ഒഴിവ്

 കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിന്റെ കീഴിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഫോർ ഗേൾസിൽ നിലവിൽ ഒഴിവുള്ള ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ തസ്തികകൾ, റെസിഡന്റ് ട്യൂട്ടർ, സ്പെഷൽ ടീച്ചർ -മ്യൂസിക്, ഹൈസ്‌കൂൾ ടീച്ചർ വിഭാഗത്തിൽ അടുത്ത അധ്യയന വർഷത്തേക്ക് പ്രതീക്ഷിക്കപ്പെടുന്ന വിവിധ വിഷയങ്ങളിലെ അധ്യാപക ഒഴിവുകളിലേക്കും റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്കും കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിഷ്‌ക്കർഷിക്കുന്ന യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ - ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, സോഷ്യോളജി വിഷയങ്ങളിലെ നിലവിലെ ഒഴിവിലേക്കും ഹൈസ്‌കൂൾ ടീച്ചർ- കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, സംഗീതം, ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയങ്ങളിലുമാണ് അധ്യാപക ഒഴിവുകളുള്ളത്. റസിഡൻഷ്യൽ സ്‌കൂളുകളിൽ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിക്കുക. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ നൽകണം. കരാർ കാലാവധി പൂർത്തിയാക്കുമ്പോൾ തിരികെ നൽകും. നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവുമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് ഇന്റർവ്യൂവിന് വെയ്റ്റേജ് മാർക്ക് നൽകും. നിയമനങ്ങൾക്കു പ്രാദേശികമായ മുൻഗണന ഉണ്ടായിരിക്കില്ല. റസിഡന്റ് ട്യൂട്ടർ തസ്തികയിലേയ്ക്ക് സ്ത്രീകൾക്കു മാത്രം അപേക്ഷിക്കാം.
   
വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷ ഏപ്രിൽ 30 ന് വൈകിട്ട് അഞ്ചിനകം പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില, കാഞ്ഞിരപ്പള്ളി പി.ഒ, പിൻ. 686507 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 04828 202751.
 

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group