Join Our Whats App Group

റസിഡന്റ് ട്യൂട്ടര്‍ കരാര്‍ നിയമനം

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുളള എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍ /എയ്ഡഡ് കോളേജുകളിലെയും ഹയര്‍സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെയും അധ്യാപകര്‍ക്കും വിരമിച്ച കോളേജ് അധ്യാപകര്‍ക്കും ബിരുദാനന്തര ബിരുദവും, ബി.എഡും ഉളളവര്‍ക്കും അപേക്ഷിക്കാം.

    പ്രതിമാസ ഹോണറേറിയം 10,000 രൂപ. റസിഡന്റ് ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുമാണ്. റസിഡന്റ്  ട്യൂട്ടര്‍മാര്‍ക്ക് വേണ്ട താമസ സൗകര്യം ഹോസ്റ്റലില്‍ ഉണ്ടായിരിക്കും. വെളള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനമേധാവിയുടെ ശുപാര്‍ശ എന്നിവ സഹിതം അപേക്ഷകള്‍ മെയ് മൂന്നിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക (എറണാകുളം സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, ഫോണ്‍: 0484 - 2422256).


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group