തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ്‌ടെക്‌നിഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.
മെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും വേണം. പ്രതിമാസം 20,000 രൂപയാണ് വേതനം.
താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 23നു വൈകിട്ട് മൂന്നിനു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ അപേക്ഷിക്കണം. ഇന്റർവ്യൂ നടത്തിയാണ് നിയമനം. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/ യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
إرسال تعليق