Join Our Whats App Group

ഗുരുവായൂർ ദേവസ്വത്തിൽ 192 ഒഴിവ്, ശമ്പളം: 20,350–22,000; അവസാന തീയതി ഏപ്രിൽ 13

 

ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവിൽ ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 1 വർഷത്തേക്കാണു നിയമനം. സെക്യൂരിറ്റി ഗാർഡ് , സെക്യൂരിറ്റി സൂപ്പർവൈസർ , അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്നു വിരമിച്ചവർ. സെക്യൂരിറ്റി സൂപ്പർവൈസർ, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ ഒഴിവിൽ അപേക്ഷിക്കുന്നവർ ഹവിൽദാർ റാങ്കോ അതിനു മുകളിൽ റാങ്കിലോ വിരമിച്ചവർ ആയിരിക്കണം അപേക്ഷകർ. മികച്ച ശാരീരികക്ഷമതയും കാഴ്ചശക്തിയും വേണം. പ്രായം 60 കവിയരുത്. ശമ്പളം: സെക്യൂരിറ്റി സൂപ്പർവൈസർ–22,000, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ–21,000, സെക്യൂരിറ്റി ഗാർഡ്–20,350.അപേക്ഷാഫോം 50 രൂപയ്ക്ക് ഏപ്രിൽ 8 വരെ ദേവസ്വം ഓഫിസിൽനിന്നു ലഭിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫിസിൽ നേരിട്ടോ തപാലിലോ അയക്കാം. 

വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ–680 101.  0487-2556335, https://ift.tt/NMcifKT  


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group