Join Our Whats App Group

ഐ.ടി.സെല്ലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ..


വ്യാവസായിക പരിശീലന വകുപ്പിൽ പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ (രണ്ട് ഒഴിവ്) നിയമിക്കുന്നു.  വിശദവിവരങ്ങൾ വ്യാവസായിക പരിശീലന വകുപ്പ് വെബ്‌സൈറ്റിൽ (https://det.kerala.gov.in) ലഭ്യമാണ്.  നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഡയറക്ടറേറ്റ് ഓഫ് ട്രെയിനിംഗ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ ബസ് ഡിപ്പോയ്ക്ക് എതിർവശം, ലാ കോളേജ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 16ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group