തിരുവനന്തപുരം ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി താത്കാലിക നിയമനത്തിന് മാർച്ച് 10നു രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സിയും എം.ബി.എ/ബി.ബി.എ/ സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക് എന്നിവയിൽ ഏതിലെങ്കിലുമുള്ള ബിരുദവുമുള്ളവർക്ക് പങ്കെടുക്കാം.
12-ാം ക്ലാസിൽ ഇംഗ്ലിഷ്/കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, ബേസിക് കംപ്യൂട്ടർ അല്ലെങ്കിൽ ഡിപ്ലോമയോ അതിനു മുകളിലോ യോഗ്യതയുള്ളവരുമായിരിക്കണം അപേക്ഷകർ. ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെയാണ് ഇന്റർവ്യൂവിനു ഹാജരാകേണ്ടത്. പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇന്റർവ്യൂ.
ചാക്ക ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ..
Ammus
0
Post a Comment