സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിൽ നിയമനത്തിനായി മൂന്നു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നതിന് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ മാർച്ച് 21,22,23,24,25 എന്നീ തീയതികളിൽ കൊച്ചിയിൽ നടക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം മാർച്ച് 19നു മുൻപ് [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു
തൊഴിൽ വാർത്തകൾ
0
إرسال تعليق