Join Our Whats App Group

ടെക്‌നിക്കൽ അസിസ്റ്റന്റ് കരാർ നിയമനം

 തിരുവനന്തപുരം: സർക്കാർ ആയൂർവേദ കോളേജ് കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് (വിഷ) തസ്തികയിൽ നിയമനം നടത്തുന്നതിന് ഏപ്രിൽ ഏഴിനു രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.  എസ്.എസ്.എൽ.സി പാസ്, ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ വിഷമുള്ളതും, വിഷമില്ലാത്തതുമായ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുള്ളവർക്കു പങ്കെടുക്കാം.  ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Post a Comment

Previous Post Next Post
Join Our Whats App Group