പട്ടികവർഗവികസനവകുപ്പിന് കീഴിൽ തിരുവനന്തപുരം നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ പ്രവർത്തന പരിധിയിൽ പ്രമോട്ടർമാരെ നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷ മാർച്ച് 27 ഞായറാഴ്ച രാവിലെ 11ന് നടക്കും. ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ വെച്ചാണ് പരീക്ഷ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസുമായോ വിതുര, കുറ്റിച്ചൽ, നന്ദിയോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസുകളുമായോ ബന്ധപ്പെടണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472-2812557
പ്രമോട്ടർ പരീക്ഷ മാർച്ച് 27ന്..
Ammus
0
إرسال تعليق