Join Our Whats App Group

സിവിൽ സർവീസ് പരീക്ഷ 2021: സൗജന്യ അഭിമുഖ പരിശീലനം

 എറണാകുളം: യു.പി.എസ്.സി സിവിൽ സർവീസ് മെയിൻ (എഴുത്തു പരീക്ഷ) എഴുതിയവർക്കായി തിരുവനന്തപുരം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്‌കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖ പരിശീലനത്തിന്റെ ഭാഗമായി ഐ.ഐ.എം അധ്യാപകർ നടത്തുന്ന വ്യക്തിത്വവികസന ക്ലാസുകളും ഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ് ഉദ്യോഗസ്ഥർ നയിക്കുന്ന മോക്ക് ഇന്റർവ്യൂവും ഉണ്ടാവും. യു.പി.എസ്.സി നടത്തുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കുന്ന മലയാളി ഉദ്യോഗാർഥികൾക്ക് ഡൽഹി കേരള ഹൗസിൽ സൗജന്യ താമസം, ഭക്ഷണം, ഡൽഹിയിലേക്കും തിരികെയും ഉള്ള വിമാന യാത്ര എന്നിവ സൗജന്യമായിരിക്കും. പരിശീലന പരിപാടി 30 ന് ആരംഭിക്കും.
പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2313065, 2311654, 8281098863, 8281098862, 8281098861, ഇ-മെയിൽ: [email protected], വെബ്‌സൈറ്റ്: kscsa.org.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group