തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന് വേണ്ടി സി-ഡിറ്റ് നടപ്പാക്കുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലെ ഹെൽപ് ഡെസ്‌ക് സ്റ്റാഫിന്റെ ഒരു താത്കാലിക ഒഴിവിൽ ഫെബ്രുവരി 25ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെയാണ് അഭിമുഖം. ബിരുദം, സമാന പ്രോജക്ടിലെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ പ്രാവിണ്യം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അന്നേദിവസം വഴുതക്കാടുള്ള ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് ഓഫീസിൽ ഹാജരാകണമെന്ന് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cdit.org
വാക്-ഇൻ-ഇന്റർവ്യൂ
തൊഴിൽ വാർത്തകൾ
0
إرسال تعليق