തിരുവനന്തപുരം: കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കെ.എ.എസ്.ഇ) വഴി നടപ്പിലാക്കുന്ന 'സങ്കൽപ്' പദ്ധതിയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സ്‌നാക്ക് ബാറുകൾ ആരംഭിക്കുന്നതിന് 20 സ്ത്രീകൾക്ക് പലഹാര നിർമാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു. താത്പര്യമുള്ള വിധവകളായ സ്ത്രീകൾ വെള്ളപേപ്പറിൽ അപേക്ഷ സമർപ്പിക്കണം. 18 നും 45 നും ഇടയിൽ പ്രായമുള്ളവരും ബി.പി.എൽ ഗണത്തിൽപ്പെട്ടവരും തിരുവനന്തപുരം ജില്ലയിലെ വിധവ സെല്ലിൽ രജിസ്റ്റർ ചെയ്തവരും ആയിരിക്കണം. തിരുവനന്തപുരം ജില്ലക്കാർക്കാണ് അവസരം. അപേക്ഷ വനിത പ്രൊട്ടക്ഷൻ ഓഫീസർ, വനിത പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, വി.ടി.സി കോംപ്ലക്‌സ്, പൂജപ്പുര - 12 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0471 2344245.
പലഹാര നിർമാണ പരിശീലനം
തൊഴിൽ വാർത്തകൾ
0
Post a Comment