സംസ്ഥാന ഐ റ്റി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐസിഫോസിലെ അസിസ്റ്റീവ് ടെക്‌നോളജി പ്രോജക്ടിലേക്ക് റിസേർച്ച് അസിസ്റ്റന്റ്, ഫോസ് ഇന്നൊവേഷൻ ഫെലോ എന്നീ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ മൂന്ന് വർഷം വരെ പ്രവൃത്തി പരിചയമുള്ള ഇലക്ട്രോണിക്‌സിൽ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് മൂന്നിന് രാവിലെ 9ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471-2700012/13/14; 0471 2413013, 9400225962.
ഐസിഫോസിൽ കരാർ നിയമനം..
Ammus
0
إرسال تعليق