Join Our Whats App Group

ടെക്‌സ്റ്റൈൽസ് ഡിസൈനർമാർക്ക് അവസരം

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി ടെക്‌സ്റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/ എൻ.ഐ.ഡി കളിൽ നിന്ന് ടെക്‌സ്റ്റൈൽ ഡിസൈനിംഗ് കോഴ്‌സ് വിജയിച്ചവരും ഹാൻഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈൽ ടെക്‌നോളജി, ഹാൻഡ്‌ലൂം ടെക്‌നോളജി എന്നിവയിൽ ഡിഗ്രി/ ഡിപ്ലോമ ലെവൽ കോഴ്‌സ്          വിജയിച്ചവരിൽ നിന്നും ഇതിനായി അപേക്ഷ ക്ഷണിച്ചു. 3-5 വർഷം ടെക്‌സ്റ്റൈൽ ഡിസൈനിംഗിൽ പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം താത്ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തിൽ. അപേക്ഷകൾ തപാൽ വഴിയോ, നേരിട്ടോ സമർപ്പിക്കാം. ഇ-മെയിൽ വഴിയുള്ള അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ സ്വീകരിക്കുന്ന    അവസാന തീയതി ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ച് മണി. അപേക്ഷകൾ അയക്കുമ്പോൾ കവറിന് പുറത്ത് 'ടെക്‌സ്റ്റൈൽ ഡിസൈനർക്കുള്ള അപേക്ഷ' എന്ന്      രേഖപ്പെടുത്തണം. വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി- കണ്ണൂർ, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂർ -670007. ഫോൺ: 0497-2835390. ഇ-മെയിൽ: info@iihtkannur.ac.in. വെബ്‌സൈറ്റ്: www.iihtkannur.ac.in.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group