Join Our Whats App Group

സ്റ്റാഫ് നഴ്സ് കരാർ നിയമനം..


തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സയൻസ് വിഷയമായി പ്ലസ്ടു/പ്രീഡിഗ്രി/വി.എച്ച്.എസ്.ഇ/അംഗീകൃത സർവകലാശാലയിൽനിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്.എസ്.ഇ. എന്നിവയും അംഗീകൃത സർവകലാശാലയിൽനിന്നു ബി.എസ്സി നഴ്സിങ്/ മൂന്നു വർഷ കാലാവധിയിൽ കുറയാത്ത ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് എന്നിവയും  കേരള നഴ്‌സസ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു  വർഷ കാലാവധിക്കാകും നിയമനം. താത്പര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 19നു വൈകിട്ടു മൂന്നിനു മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ അപേക്ഷിക്കണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തിയാകും നിയമനം. കൂടുതൽ വിവരങ്ങൾക്ക് 0471 2528855.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group