തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ 63,700-1,23,700 രൂപ ശമ്പള സ്‌കെയിലില്‍ 02.03.2022ല്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ അണ്ടര്‍ സെക്രട്ടറി/ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോര്‍മയില്‍ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമനം നേടിയവരും 63,700-1,23,700 രൂപ ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്നവരും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ 55% കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം.അപേക്ഷകള്‍ ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം-23, ഫോണ്‍: 0471-2478193, ഇ-മെയില്‍ വിലാസം: [email protected] എന്ന വിലാസത്തില്‍ ഫെബ്രുവരി 11നകം ലഭിക്കണം.
ഡെപ്യൂട്ടേഷന്‍ ഒഴിവ്..
Ammus
0
/>
Post a Comment