തിരുവനന്തപുരം: മാറ്റിവച്ച പരീക്ഷകള്‍ മാര്‍ച്ചിൽ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു. ഫെബ്രുവരിയിൽ നടത്താൻ തീരുമാനിച്ച് മാറ്റിവച്ച പരീക്ഷകളാണ് മാർച്ചിൽ നടത്തുന്നത്. ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ 2022 മാര്‍ച്ച് മാസത്തെ പുതുക്കിയ പരീക്ഷാ കലണ്ടര്‍ പി.എസ്.സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 29ലെ ഓണ്‍ലൈന്‍ പരീക്ഷകള്‍ മാര്‍ച്ച് 27നും മാര്‍ച്ച് 30ന് രാവിലെ നടത്തുവാന്‍ നിശ്ചയിച്ച ഓണ്‍ലൈന്‍ പരീക്ഷ മാര്‍ച്ച് 31ന് ഉച്ചയ്ക്ക് ശേഷവും നടത്തും.
മാറ്റിവച്ച പരീക്ഷകള്‍ മാര്‍ച്ചിൽ നടത്തുമെന്ന് പി.എസ്.സി
തൊഴിൽ വാർത്തകൾ
0
إرسال تعليق