തിരുവനതപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പൽ തസ്തികയിൽ പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ സഹിതം 25നകം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം- നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2737246.
പ്രിൻസിപ്പൽ കരാർ നിയമനം
തൊഴിൽ വാർത്തകൾ
0
Post a Comment