എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷനിൽ തിരുവനന്തപുരത്ത് ജില്ലാ മിഷൻ കോഓർഡിനേറ്ററെ താത്ക്കാലികമായി നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. 23നും 60നുമിടയിലാവണം പ്രായം. 50,000 രൂപയാണ് വേതനം.സോഷ്യൽവർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൻസ് സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിലൊന്നിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം ഉണ്ടാവണം. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രോജക്ടുകളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷ 28നകം നൽകണം. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ, എക്‌സൈസ് ഡിവിഷൻ ഓഫീസ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം- 695023 എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. ഫോൺ: 0471-2473149. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം വേണം അപേക്ഷ നൽകേണ്ടത്.
വിമുക്തി ജില്ലാ മിഷൻ കോഓർഡിനേറ്റർ നിയമനം..
Ammus
0
إرسال تعليق