Join Our Whats App Group

റിസോഴ്‌സ് പേഴ്‌സൺമാർക്കു പരിശീലനം..


എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ഊർജ്ജ സംരക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്താനുള്ള റിസോർസ് പേഴ്‌സൺമാർക്കുള്ള പരിശീലന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി മാർച്ചിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തും. കുറഞ്ഞത് പ്ലസ്ടു അല്ലെങ്കിൽ തത്തുല്ല്യ  യോഗ്യതയും എനർജി/എൻവയോൺമെന്റ് വിഷയങ്ങളിൽ താല്പര്യവും ഉള്ളവർക്ക്  പങ്കെടുക്കാം. മുൻകാലങ്ങളിൽ ഇ.എം.സി യുടെ പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കം.  പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഇ.എം.സി യുടെ റിസോർസ് പേഴ്‌സൺ ആയി അംഗീകരിച്ചുള്ള  ഐഡന്റിറ്റി കാർഡും ലഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത/സ്‌റ്റൈപ്പൻഡ് ലഭിക്കും. പരിശീലന പരിപാടിക്ക് ഓൺലൈനായി റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് www.cedindia.orgwww.keralaenergy.gov.inwww.emcurjakiran.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. താല്പര്യമുള്ളവർ ഫെബ്രുവരി 28 നു മുമ്പ് റജിസ്റ്റർ ചെയ്യുക.  കൂടുതൽ വിവരങ്ങൾക്ക്: 7736042377.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group