Join Our Whats App Group

ശ്രം - മെഗാ തൊഴില്‍മേള ഫെബ്രുവരി 19ന്

 
കോഴിക്കോട്: 
കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും, ജില്ല പ്ലാനിങ് ഒഫിസിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ശ്രം എന്ന പേരില്‍ മെഗാ തൊഴില്‍മേള ഫെബ്രുവരി 19ന് കോഴിക്കോട് ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ നടത്തും. നാല്‍പതോളം കമ്പനികളിലായി 1500-ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . തൊഴില്‍ അന്വേഷകര്‍ക്ക് ഫെബ്രുവരി 16 വരെ  https://ift.tt/zIDA3Cb വെബ്‌സൈറ്റിലെ ജോബ് ഫെയര്‍ ഓപ്ഷന്‍ വഴി രജിസ്റ്റര്‍ ചെയ്യാം.  എന്‍ജിനീയറിങ്, ഫാര്‍മസി,  നഴ്‌സിങ് , ഐടിഐ, ഓട്ടോമൊബൈല്‍, സെയില്‍സ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7306402567

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group