എറണാകുളം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കാസ്പ് പദ്ധതിയുടെ കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍(10 ഒഴിവ്), സ്റ്റാഫ് നഴ്‌സ്(2 ഒഴിവ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. പ്രായപരിധി 18-36. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത: ഡിഗ്രി, ഡിസിഎ/പിജിഡിസിഎ. കാസ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം. സ്റ്റാഫ് നഴ്‌സ യോഗ്യത: ബിഎസ്‌സി നഴ്‌സിംഗ്/ജി.എന്‍. കെഎന്‍എംസി അംഗീകരിച്ച രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. കാസ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം.
ആറു മാസത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 15 ന് രാവിലെ 10.30ന് എറണാകുളം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം. അന്നേദിവസം രാവിലെ 9 മുതല്‍ 10 വരെയാകും രജിസ്‌ട്രേഷന്‍.
إرسال تعليق