തിരുവനന്തപുരം: സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവേ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജി.ഐ.എസ് എക്‌സ്‌പെർട്ട്, ഐ.റ്റി മാനേജർ, പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ് തസ്തികകളിൽ ഒന്നു വീതം ഒഴിവാണുള്ളത്. അപേക്ഷിക്കേണ്ട വിധം, യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദ വിവരങ്ങൾ www.dslr.kerala.gov.in ൽ ലഭിക്കും. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും.
إرسال تعليق