Join Our Whats App Group

കോവിഡ് പ്രതിരോധം: താല്‍ക്കാലിക ജീവനക്കാരെ ആവശ്യമുണ്ട്

 പത്തനംതിട്ട: കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഡോക്ടര്‍, നഴ്‌സിംഗ് ഓഫീസര്‍, ക്ലീനിംഗ് സ്റ്റാഫ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ലാബ് ടെക്‌നീഷ്യന്‍, എപ്പിഡമോളജിസ്റ്റ് എന്നീ തസ്തികകളില്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി, തിരുവല്ല, കോന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളിലും കോഴഞ്ചേരി റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. ജനുവരി 29ന് രാവിലെ 10 മുതല്‍ അതത് സ്ഥാപനങ്ങളില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യു നടക്കും. മുന്‍പ് കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് സ്ഥാപന മേധാവിയുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസ് ഫോണ്‍: 04682-222642.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group