തിരുവനന്തപുരം: കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന കുവൈറ്റ് നാഷണൽ ഗാർഡ്സിൽ ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷൻമാരായ ഉദ്യോഗാർഥികളിൽ നിന്നും നോർക്ക് റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുവൈത്ത് സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യ നിയമനം.
ജനറൽ പ്രാക്ടീഷണർ, ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, യൂറോളജിസ്റ്റ് ( സർജറി), കാർഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ, എൻ, ടി, ഡെർമറ്റോളജി, റേഡിയോളജി , റെസ്പിറേറ്ററി മെഡിസിൻ, അലർജി സ്പെഷ്യലിസ്റ്റ് , ഡയബറ്റോളജിസ്റ്റ്, ഓഫ്ത്താൽമോളജിസ്റ്റ്, ഓർത്തോപീഡിക്സ്, ഏമർജൻസി മെഡിസിൻ, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിൻ എന്നിവയിലാണ് ഡോക്ടർമാരുടെ ഒഴിവുകളുള്ളത്. 1100 മുതൽ 1400 വരെ കുവൈറ്റി ദിനാർ ശമ്പളം ലഭിക്കും. വിശദാംശങ്ങൾക്ക് +91 94473 39036 (ഓഫീസ് സമയം) എന്ന നമ്പരിൽ ബന്ധപ്പെടാം.
ഫാർമസിസ്റ്റ് , ബയോ മെഡിക്കൽ എഞ്ചിനീയർ, ഫിസിയോ തെറാപ്പിസ്റ്റ് , ഡയറ്റീഷ്യൻ, നഴ്സ് എന്നീ കാറ്റഗറികളിലാണ് മറ്റ് ഒഴിവുകൾ. ശമ്പളം 500-800 വരെ കുവൈറ്റി ദിനാർ. എല്ലാ ഒഴിവുകളിലേക്കും അഞ്ചു വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്. ശമ്പളത്തിന് പുറമെ ആകർഷകമായ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുമെന്ന് നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി 2022 ഫെബ്രുവരി 3. സംശയങ്ങൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. വിദേശത്തു നിന്നും മിസ്സ്ഡ് കാൾ സർവീസിന് 0091 880 20 12345 എന്ന നമ്പരിൽ വിളിക്കാം. ഇമെയിൽ : [email protected]

Post a Comment