വയനാട്: സമഗ്ര ശിക്ഷാ കേരള വയനാട് ജില്ലയില്‍ ഒഴിവുള്ള സ്പീച്ച് തൊറാപ്പിസ്റ്റ്, ഫിസിയോ തൊറാപ്പിസ്റ്റ് തസ്തികളില്‍ പാനല്‍ തയ്യാറാക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ജനുവരി 13 ന് രാവിലെ 11 ന് ജില്ലാ പ്രൊജക്ട് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. സ്പീച്ച് തൊറാപ്പിസ്റ്റിന് ആര്‍.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ ബി.എസ്.എല്‍.പി.യും ഫിസിയോ തൊറാപ്പിസ്റ്റിന് കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ച ആര്‍.സി.ഐ രജിസ്‌ട്രേഷനുള്ള ബി.പി.ടിയുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04936 203347
Post a Comment