Join Our Whats App Group

വ്യോമസേനയിൽ ഒഴിവുകൾ 8000, കേരളത്തിൽ നിന്നും ജോലിയിൽ പ്രവേശിച്ചവർ പത്തിൽ താഴെ

 

എറണാകുളം: ഇന്ത്യൻ വ്യോമസേനയിൽ ഓരോ വർഷവും നിരവധി തൊഴിലവസരങ്ങൾ ഉണ്ടെങ്കിലും കേരളത്തിൽ നിന്നും ജോലിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ജീവിക ജോബ് ഫെയറിൽ എത്തിയ എയർഫോഴ്സ് അധികൃതരുടെ സാക്ഷ്യം. ഉദ്യോഗാർത്ഥികളിൽ എയർഫോഴ്സിലെ തൊഴിൽ അവസരങ്ങളെ സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനാണ് എയർഫോഴ്സ് സർജന്റുമാരായ രൺജീത് കുമാർ, അരവിന്ദ് ചൗഹാൻ, കോർപോറൽ സുരേന്ദ്രർ സിംഗ് എന്നിവർ ജീവികയിൽ വന്നത്. ജില്ലാ കളക്ടർ ജാഫർ മാലികിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഇവരെത്തിയത്.

വനിതകൾക്കും എയർഫോഴ്സിൽ ധാരാളം അവസരങ്ങളുണ്ട്. ഫ്ലയിംഗ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നികൽ ) ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) വിഭാഗങ്ങളിൽ നിരവധി ഒഴിവുകളാണുള്ളത്. എയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗിലെ ഇലക്ട്രോണിക്സ് , മെക്കാനിക്കൽ ബിരുദധാരികൾക്കും ധാരാളം അവസരങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. 8000നടുത്ത് ഒഴിവുകൾ ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടക്ക് കേരളത്തിൽ നിന്നും എട്ടു പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. യോഗ്യതകൾ ഉണ്ടെങ്കിലും കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ പ്രതിരോധ സേനകളിലെ ജോലികളോട് താല്പര്യ കുറവാണ് പ്രകടിപ്പിക്കുന്നതെന്നും ഇവർ പറയുന്നു. കാക്കനാടുള്ള 14 എയർമെൻ സെലക്ഷൻ സെന്ററിൽ നിന്നുള്ളവരാണ് ജീവികയിൽ എത്തിയത്.


Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group