Join Our Whats App Group

മെഗാ ജോബ് ഫെയര്‍; തൊഴില്‍ ദാതാക്കള്‍ക്ക് 25 വരെ രജിസ്റ്റര്‍ ചെയ്യാം

 കോഴിക്കോട്: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് ജനുവരി 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര സര്‍ക്കാരിന്റെ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും http://www.statejobportal.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ 8075967726 എന്ന മൊബൈല്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യാമെന്ന് കെയ്‌സ് അധികൃതര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമാണ്. രജിസ്‌ട്രേഷന്‍ അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് ഇതേ പോര്‍ട്ടലില്‍ സ്ഥാപനങ്ങളിലെ ഒഴിവു വിവരങ്ങളും തൊഴിലുടമകള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനാവും. തൊഴില്‍ മേളയിലേക്ക് രജിസ്റ്റര്‍ ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അനുയോജ്യരായവരെ നേരിട്ടും ഓണ്‍ലൈനായുമുള്ള അഭിമുഖത്തിലൂടെ കണ്ടെത്താന്‍ കമ്പനികള്‍ക്ക് അവസരം ലഭിക്കും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group