
കാസർഗോഡ്: കേരള നോളജ് ഇക്കണോമി മിഷനും കെ സിസ്കും ചേർന്ന് സംഘടിപ്പിച്ച തൊഴിൽ മേളയിൽ 210 പേർക്ക് തൊഴിൽ ലഭിച്ചു. 321 പേർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു. ബോവിക്കാനം എൽ ബിഎസ് എഞ്ചിനീയറിംഗ് കോളേജിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 883 തൊഴിലന്വേഷകരാണ് രജിസ്റ്റർ ചെയ്തത്. 41 കമ്പനികൾ പങ്കെടുത്തു.
ഐ.ടി, എന്‍ജിനീയറിങ്, ടെക്‌നിക്കല്‍ ജോബ്‌സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, മൊബൈല്‍, മെഡിക്കല്‍, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീടെയ്ല്‍, ഫിനാന്‍സ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കിങ്, മാര്‍ക്കറ്റിങ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എജുക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിങ്, അഡ്മിനിസ്‌ട്രേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, നികുതി തുടങ്ങിയ മേഖലകളിലെ 41 കമ്പനികൾ പങ്കെടുത്തു.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.
സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷന്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗായിട്ടാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) എന്ന പ്ലാറ്റ്‌ഫോം വഴിയാണ് തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള ഉദ്യോഗാര്‍ഥികളെയും സേവനം ആവശ്യമുള്ള തൊഴില്‍ ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് കെ ഡിസ്‌കും കേരള നോളേജ് മിഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന തൊഴിൽ മേളയിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാന തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. കേരള നോളജ് ഇക്കണോമി മിഷൻ തൊഴിൽമേള ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 10,000 പേർക്ക് തൊഴിൽ ലഭിക്കാനുളള സാധ്യതയാണ് തുറക്കപ്പെടുന്നതെന്നും അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് വിവിധ മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിന് അനുയോജ്യമായ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിച്ചു നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉദുമ എം എൽ എ സി എച്ച്. കുഞ്ഞമ്പു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള നോളജ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ എം സലിം, ഡോ. മധുസുധൻ,ജില്ലാ പ്ലാനിങ് ഓഫീസർ നിനോജ് , മൂളിയാർ പഞ്ചായത്ത് പ്രസിഡന്റ് മിനി പി വി, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ധനലക്ഷ്മി അമ്മ, വാർഡ് മെമ്പർ നബിസാ സത്താർ, LBS കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഷേക്കൂർ, എന്നിവർ സംസാരിച്ചു.
إرسال تعليق