വയനാട്: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ അളന്ന് തിട്ടപ്പെടുത്തി ഡിജിറ്റലൈസ് ചെയ്യുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. സിവിൽ എഞ്ചിനിയറിംഗിൽ ഐ.ടി.ഐ, ഡിപ്ലോമ, തത്തുല്യ യോഗ്യതയുള്ളവരെ പരിഗണിക്കും. ജനുവരി 4ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 04935 230325.
إرسال تعليق