Join Our Whats App Group

തൊഴിലധിഷ്ഠിത കോഴ്‌സ് പ്രവേശനം

 മലപ്പുറം: പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനത്തിനായി തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ (ബിരുദം), ഡിസിഎ (പ്ലസ്ടു), ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്എസ്എല്‍സി), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്എസ്എല്‍സി) തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഈ കോഴ്‌സുകളില്‍ പഠിക്കുന്ന എസ്‌സി./എസ്ടി./മറ്റ് പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അപേക്ഷാഫോമും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി.യുടെ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ്‌സി. എസ്ടി. വിഭാഗങ്ങള്‍ക്ക് 100 രൂപ) ഓഫീസില്‍ നേരിട്ടോ പ്രിന്‍സിപ്പല്‍, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരിന്തല്‍മണ്ണ എന്ന പേരിലെടുത്ത ഡിഡി സഹിതം തപാലിലോ ഡിസംബര്‍ 31ന് വൈകീട്ട് നാലിനകം സമര്‍പ്പിക്കണം. ഫോണ്‍: 85470 21210, 98474 33023.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group