അസിസ്റ്റൻറ് എഞ്ചിനീയർ തസ്തികയൽ ഒഴിവ്

എറണാകുളം : ജില്ലയിലെ കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ വിവിധ അസിസ്റ്റൻറ് എഞ്ചിനീയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട് . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 10ന് മുമ്പ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 45 നും മധ്യേ . നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിദ്യാഭ്യാസയോഗ്യത : മൂന്നുവർഷത്തെ മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ /ഇൻഫർമേഷൻ ടെക്നോളജി / കൊമേഴ്സ്യൽ പ്രാക്ടീസ് എന്നിവയിലെ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. നിശ്ചിത യോഗ്യത നേടിയതിനു ശേഷം കപ്പൽ നിർമാണ ശാലയിൽ നിന്നോ എൻജിനീയറിങ് കമ്പനികളിൽ നിന്നോ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ നേടിയിട്ടുള്ള ഏഴു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ അതാത് ട്രേഡുകളിലുള്ള ഐ.ടി.ഐ / എൻ.എ.സിയും 22 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

Post a Comment

Previous Post Next Post