തിരുവനന്തപുരം: സിഇടി (കോളേജ് ഓഫ് എന്‍ജിനിയറിങ് ട്രിവാന്‍ഡ്രം) യില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ ഏതാനും ഒഴിവുകളുണ്ട്. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ അംഗീകരിച്ച ബി.ആര്‍ക് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എം.ആര്‍ക്ക്, എം.പ്ലാനിംഗ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 12 ന് മുമ്പ് കോളേജ് വെബ്സൈറ്റിലെ ലിങ്ക് വഴി ഓണ്‍ലൈനായോ [email protected] എന്ന മെയില്‍ മുഖേനയോ അപേക്ഷിക്കുകയും ഡിസംബര്‍ 14 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകുകയും ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2515565.
റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്..
Ammus
0
إرسال تعليق