Join Our Whats App Group

താത്ക്കാലിക ഒഴിവ്..


നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, കാർപ്പെന്ററി, ടൂ & ത്രീവീലർ മെയിന്റനൻസ് ട്രേഡുകളിൽ ട്രേഡ്‌സ്മാൻ തസ്തികകളിൽ താത്ക്കാലിക (ദിവസവേതന  അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐറ്റിഐ / വിഎച്ച്എസ്ഇ / കെറ്റിജിഇ സർട്ടിഫിക്കറ്റുമാണ് യോഗ്യത.

യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. ട്രേഡ്‌സ്മാൻ (ടൂ & ത്രീവീലർ മെയിന്റനൻസ്) നവംബർ 22ന് 10 മണിക്കും ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) നവംബർ 23ന് 10 മണിക്കും ട്രേഡ്‌സ്മാൻ (കാർപ്പെൻഡറി) നവംബർ 23ന് 2 മണിക്കും ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: 0472 2812686.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group