തിരുവനന്തപുരം: ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ്/ഐ.റ്റിയിൽ ബിഇ/ബിടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ഐറ്റിയിൽ എം.ഇ/എം.ടെക് ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം.
ഒന്നാം ക്ലാസ് എംസിഎ ബിരുദത്തോടൊപ്പം രണ്ടു വർഷം സർവകലാശാലതലത്തിൽ അധ്യാപന പരിചയം ഉള്ളവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവർ 17 ന് രാവിലെ 10 മണിക്ക് അസൽ രേഖകളും പകർപ്പും സഹിതം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ നടക്കുന്ന പരീക്ഷ എഴുതണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടിക അനുസരിച്ചാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്: http://cet.ac.in.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തൊഴിൽ വാർത്തകൾ
0
إرسال تعليق