പ്രവാസി കമ്മീഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ..പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു താത്കാലിക ഒഴിവിലേക്ക് (ദിവസവേതനം) അപേക്ഷ ക്ഷണിച്ചു.

പ്രീഡിഗ്രി/പ്ലസ്ടു, സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡേറ്റ എൻട്രി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ). രണ്ട് വർഷത്തെ ടൈപ്പ് റൈറ്റിംഗ് പരിചയം (ഇംഗ്ലീഷും, മലയാളവും) യോഗ്യതയുള്ളവർ അപേക്ഷ, സർട്ടിഫിക്കറ്റുകൾ, പ്രായോഗികാനുഭവ യോഗ്യതാപത്രം എന്നിവ സഹിതം തിരുവനന്തപുരം തൈക്കാടുള്ള കമ്മീഷൻ ഓഫീസിൽ 24 ന് രാവിലെ 10 മണിക്ക് ഹാജരാകണമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനം നടക്കുന്നതുവരെയായിരിക്കും ഈ നിയമനം.

Post a Comment

Previous Post Next Post