ഗസ്റ്റ് അധ്യാപക ഒഴിവ്..


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ 2021-2022 അധ്യയന വർഷത്തേക്ക് അറബിക് വിഭാഗത്തിൽ (രണ്ട്) അതിഥി അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 11ന് രാവിലെ 11 മണിക്ക് നടത്തും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം 11ന് രാവിലെ 11 മണിക്ക് മുൻപായി പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.

Post a Comment

Previous Post Next Post