സ്റ്റാഫ് നേഴ്സ് ഇന്റര്‍വ്യൂ

 

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് പ്രവര്‍ത്തി പരിചയമുള്ള സ്റ്റാഫ് നേഴ്സ്മാരെ തെരഞ്ഞെടുക്കുന്നതിന് നവംബര്‍ 29 ന് രാവിലെ 10.30 ന് കട്ടപ്പന നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം രണ്ട്.
യോഗ്യത – ജനറല്‍ നഴ്സിംഗ്/ ബിഎസ്സി നഴ്സിംഗ്,

ഡയാലിസിസ് യൂണിറ്റില്‍ ജോലി ചെയ്തു കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കേരളം നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. കട്ടപ്പന നഗരസഭ പരിധിയിലെ താമസക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒര്‍ജിനല്‍ പകര്‍പ്പ്, ഒരു ഫോട്ടോ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.


Post a Comment

Previous Post Next Post