കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ ചുവടെ പറയുന്ന കായികയിനങ്ങളില്‍ പരിശീലകരുടെ താല്‍കാലിക ഒഴിലുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
അക്വാട്ടിക്സ്, ആര്‍ച്ചറി, അത്ലെറ്റിക്സ്, ബാറ്റ്മിന്റണ്‍ (ഷട്ടില്‍), ബെയിസ്ബോള്‍, ബാസ്‌കറ്റ്ബോള്‍, ബോക്സിങ്, കാനോയിങ് ആന്റ് കയാക്കിങ്, ഫെന്‍സിങ്, ഫുട്ബോള്‍, ഹാന്റ്ബോള്‍, ഹോക്കി, ജൂഡോ, കബഡി, ഖോ-ഖോ, റൈഫില്‍, റോവിങ്, ടേബിള്‍ ടെന്നീസ്, വോളിബോള്‍, വെയിറ്റ് ലിഫിറ്റിങ്, റസലിംങ് എന്നീ കായിക ഇനങ്ങള്‍ക്കാണ് പരിശീലകരെ തേടുന്നത്.
ഒരോ കായിക ഇനത്തിനും ബന്ധപ്പെട്ട വിഷയത്തിലുള്ള NIS Diploma In Coaching ആണ് യോഗ്യത. NIS Diploma ഇല്ലാത്ത ഇനങ്ങളില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് യോഗ്യതയായി പരിഗണിക്കുന്നതാണ്.
യോഗ്യരായ അപേക്ഷകര്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, കായികമികവ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 30ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സെക്രട്ടറി, കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, സ്റ്റാച്യു, തിരുവനന്തപുരം- 695001 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://ift.tt/3cagMZf, 0471-2330167, 0471-2331546.
Post a Comment